
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍റെ തിരിച്ചുവരവില്‍ വലിയ പങ്കുവഹിച്ചിരുന്നു മസ്ക്. വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ട്രംപ് പ്രത്യേകം പരാമര്‍ശിച്ചു. ജര്‍മനിയിലെ സോഷ്യലിസ്ററ് സര്‍ക്കാരിന്‍റെ തകര്‍ച്ചയെ പരാമര്‍ശിച്ചുന്ന എക്സിലെ പോസ്ററിനു താഴെയാണ് ട്രൂഡോയെ ക്യാനഡയ്ക്കു മടുത്തെന്നും പുറത്താക്കാന്‍ സഹായിക്കണമെന്നും ഒരാള്‍ അഭ്യര്‍ഥിച്ചത്.
അനിയന്ത്രിത കുടിയേറ്റവും സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും തൊഴിലില്ലായ്മയുമടക്കം നിരവധി വിഷയങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടുകയാണു ട്രൂഡോ. ചൈനയും റഷ്യയും ഇന്ത്യയുമുള്‍പ്പെടെ രാജ്യങ്ങളോടുള്ള ബന്ധം വഷളായതിനും ട്രൂഡോ വിമര്‍ശിക്കപ്പെടുന്നുണ്ട്. നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായും നല്ല ബന്ധമല്ല ട്രൂഡോയ്ക്ക്.

Comments: